---
title: "തലശേരിയിൽ നടന്ന സംസ്ഥാനതല ഇന്റർബാങ്ക് ക്രിക്കറ്റ് ടൂർണമെൻ്റ് ; സൗത്ത് ഇന്ത്യൻ ബാങ്ക് ചാംപ്യൻമാർ"
english_title: "South Indian Bank Win State Interbank Cricket Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/391891/Interbank Cricket, South Indian Bank, Bank of Baroda, Thalassery, Bankers Club"
published_at: "2026-11-16T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb2478d0a2d_thalassery-interbank-cricket-south-indian-bank-champions.jpg"
keywords: ["Interbank Cricket", "South Indian Bank", "Bank of Baroda", "Thalassery", "Bankers Club"]
---

# തലശേരിയിൽ നടന്ന സംസ്ഥാനതല ഇന്റർബാങ്ക് ക്രിക്കറ്റ് ടൂർണമെൻ്റ് ; സൗത്ത് ഇന്ത്യൻ ബാങ്ക് ചാംപ്യൻമാർ

> **Lead Summary:** സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേർസ് ക്ലബ്ബ്സ്, കേരള തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽസംഘടിപ്പിച്ച സംസ്ഥാനതല ഇന്റർബാങ്ക് ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയെ 10 റൺസിന് പരാജയപ്പെടുത്തി ചാപ്യൻമാരായി.

## Article Content

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേർസ് ക്ലബ്ബ്സ്, കേരള തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽസംഘടിപ്പിച്ച സംസ്ഥാനതല ഇന്റർബാങ്ക് ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയെ 10 റൺസിന് പരാജയപ്പെടുത്തി ചാപ്യൻമാരായി.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ഇന്ത്യൻ ബാങ്ക് നിശ്ചിത 8 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെടുത്തു. വിഷ്ണു വിജയ് 13 പന്തിൽ 30 റൺസും അജേഷ് വി.ജെ. 6 പന്തിൽ 24 റൺസും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാങ്ക് ഓഫ് ബറോഡയ്ക്ക് നിശ്ചിത 8 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അഭിലാഷ് 11 പന്തിൽ 33 റൺസും മിഥുൻ റാം 11 പന്തിൽ 18 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.ബാങ്കേഴ്‌സ് ക്ലബ്, കണ്ണൂർ ആണ് ടൂർണ്ണമെൻ്റിന് ആതിഥ്യമരുളിയത്.

സുധീഷ്.കെ.വി ( മികച്ച ബാറ്റർ & ടൂർണ്ണമെൻ്റിലെ താരം -ബാങ്ക് ഓഫ് ബറോഡ ), അനീഷ്. എസ്.ജി ( മികച്ച ബൗളർ- ബാങ്ക് ഓഫ് ബറോഡ ) എന്നിവർ വ്യക്തിഗത അവാർഡുകൾ കരസ്ഥമാക്കി.സെമി ഫൈനലിൽ ബാങ്ക് ഓഫ് ബറോഡ കാനറാ ബാങ്കിനെയും സൗത്ത് ഇന്ത്യൻ ബാങ്ക് ഫെഡറൽ ബാങ്കിനെയും തോല്പിച്ചു.

ക്രിക്കറ്റ്, ബാസ്ക്കറ്റ്ബാൾ, ഹാൻഡ്ബാൾ എന്നിവയിൽ കേരളത്തിന് വേണ്ടി കളിച്ച റായീസ് മുനാവർ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ചാംപ്യൻമാർക്ക് ട്രോഫി കൈമാറി..

സമാപന ചടങ്ങിൽ ജനറൽ കൺവീനർ എം .കെ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ഫോറം ജനറൽ സെക്രട്ടറി എ.സി. ജയഗോപാൽ, ട്രഷറർ അഡ്വ. പി. എൻ. വിജയൻ നായർ, പാട്രൺ കെ.യു. ബാലകൃഷ്ണൻ, ശശികുമാർ കല്ലിടുംബിൽ, ജയചന്ദ്രൻ.സി.വി എന്നിവർ പ്രസംഗിച്ചു. രമേശൻ. എം.പി നന്ദി പ്രകാശിപ്പിച്ചു.

English Summary: South Indian Bank won the state-level interbank cricket tournament at Thalassery Municipal Stadium, beating Bank of Baroda by 10 runs in the final. South Indian Bank scored 111 for 6 in 8 overs, with Vishnu Vijay scoring 30 off 13 balls and Ajesh V.J. scoring 24 off 6 balls. Bank of Baroda managed 101 for 6, with Abhilash scoring 33 off 11 balls and Mithun Ram 18 off 11 balls. In the semifinals, Bank of Baroda beat Canara Bank and South Indian Bank beat Federal Bank. Sudheesh K.V. was best batter and player of the tournament, and Aneesh S.G. was best bowler, both from Bank of Baroda.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/391891/Interbank Cricket, South Indian Bank, Bank of Baroda, Thalassery, Bankers Club)